ആരാധനാ യോഗത്തിനിടെ ക്രൈസ്തവ വിരുദ്ധരുടെ ആക്രമണം; പാസ്റ്റർ ബോവസിനും വിശ്വാസികൾക്കും ക്രൂര മർദനം

0

ജയ്പൂർ: ആരാധനാ യോഗത്തിനിടെ ക്രൈസ്തവ വിരുദ്ധരുടെ ഒരു സംഘം ജയ്പൂർ പ്രതാപ് നഗറിലുള്ള പേനിയേൽ AG സഭയിലെ പാസ്റ്റർ ബോവസിനെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ നിരവധി വിശ്വാസികളെ ക്രൂരമായി മർദ്ദിച്ചു. ഏകദേശം 35-40 പേർ വരുന്ന സംഘം പ്രാർത്ഥനാ ഹാളിലേക്ക് കടന്ന് വാതിൽ അടച്ച്, അകത്തു ഉണ്ടായിരുന്നവരെ ക്രൂരമായി മർദിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ആരെയും പുറത്ത് വിടാതെ മണിക്കൂറോളം ആക്രമണം നടന്നു. ആക്രമണത്തിൽ പാസ്റ്റർ ബോവസും കുടുംബവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നു. ആക്രമണത്തിനിടെ പണവും കൊള്ളയടിക്കപ്പെട്ടതായി പറയുന്നു.

You might also like