കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കര്‍ശനമാക്കാന്‍ ഒരുങ്ങി മെറ്റ

0

ന്യൂയോര്‍ക്ക്: കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കര്‍ശനമാക്കാന്‍ ഒരുങ്ങി മെറ്റ. പതിനെട്ടു വയസിന് താഴെയുളളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇതിനായി മെറ്റ എ.ഐയുടെ സഹായം തേടിയിരിക്കുകയാണ്. ചിലര്‍ സ്വന്തം ജനനതീയതി തെറ്റായി നല്‍കി പതിനെട്ടു വയസിന് മുകളിലാണ് പ്രായം എന്ന് കാട്ടി തട്ടിപ്പ് നടത്തിയതും കണ്ടെത്താന്‍ ഇതിന് കഴിയും എന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച മുതല്‍ ഈ സാങ്കേതിക സംവിധാനം നിലവില്‍ വന്നു എന്നാണ് പുറത്തു വരുന്ന വിവരം. സ്വന്തം പ്രായത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ കൗമാരക്കാരെ തിരിച്ചറിയാന്‍ ഇത് സഹായമാകും എന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.

ഒരു ഉപഭോക്താവ് അവരുടെ പ്രായം 18 വയസ്സോ അതില്‍ കൂടുതലോ ആണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവരുടെ ഫോട്ടോകളിലെ സവിശേഷതകള്‍ കണ്ടെത്തുന്നതിലൂടെ എ.ഐയ്ക്ക് ഇത് നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും. എ.ഐ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കണ്ടെത്തിയാല്‍ അവരെ ‘ടീന്‍ അക്കൗണ്ടില്‍ ഓട്ടോമാറ്റിക്കായി ചേര്‍ക്കും. ഇത് ഇന്‍സ്റ്റാഗ്രാമിന്റെ പ്രായത്തിന് അനുയോജ്യമായ ആപ്പിന്റെ പതിപ്പാണ്.

You might also like