മധ്യപ്രദേശിലെ രണ്ട് ജില്ലകളിൽ മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നതിന് നിരോധനം

0

ഭോപ്പാൽ: മധ്യപ്രദേശിലെ രണ്ട് ജില്ലകളിൽ മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നതിന് നിരോധനം. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന കാലയളവിലാണ് നിരോധനം ബാധകമാവുക. മധ്യപ്രദേശിലെ മൈഹാർ, ഉമറിയ ജില്ലകളിലാണ് മത്സ്യമാംസാദികൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ‘നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന മാ ഷാർദാ ക്ഷേത്രം മൈഹാറിലാണുളളത്. മൈഹാർ ഒരു ക്ഷേത്രനഗരമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെ്ര്രപംബർ 22 മുതൽ ഒക്ടോബർ 2 വരെ മത്സ്യം, മാംസം, മുട്ട എന്നിവയുടെ വിൽപ്പന ഭരണകൂടം നിരോധിക്കുന്നു’: എസ്ഡിഎം ദിവ്യ പട്ടേൽ പറഞ്ഞു.

You might also like