
എച്ച് 1 ബി വീസ പദ്ധതി പരിഷ്കരിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം
വാഷിങ്ടൻ : എച്ച് 1 ബി വീസ പദ്ധതി പരിഷ്കരിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വീസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം, കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകും. ഇതിനായി വെയ്റ്റഡ് സിലക്‌ഷൻ രീതി നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി കൂടുതൽ യോഗ്യതയുള്ളവർക്ക് ആയിരിക്കും മുൻഗണന.
