ചൈനയിലും തായ്‌വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്

0

ബീജിങ്: ചൈനയിലും തായ്‌വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ തായ്‌വാനില്‍ 17 പേര്‍ മരിച്ചു. 125 ഓളം പേരെ കാണാതായി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്നും 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉയര്‍ന്ന വേലിയേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മിക്കയിടത്തും മരങ്ങള്‍ കടപുഴകി. മഴയില്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You might also like