
സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ നാലിന് അവസാനിക്കും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ രാവിലെ 10:30 ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുക. ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാര്‍ച്ച് 19 ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17 ന് ആരംഭിക്കും. ഏപ്രില്‍ നാലിനായിരിക്കും അവസാനിക്കുക
