ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക്

0

മുംബൈ: ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. അടുത്ത മൂന്ന് മാസമാണ് ഇതിന് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും പത്ത് വര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്.

ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവല്‍കരണ ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശമുന്നയിച്ച് എത്തിയാല്‍ ഈ തുക പലിശ സഹിതം മടക്കി നല്‍കും. സാമ്പത്തിക സുസ്ഥിരത വികസന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ആര്‍ബിഐയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നിര്‍ദേശം.

You might also like