കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ പണം തട്ടിയതായി പരാതി

0

കൊച്ചി: കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ പണം തട്ടിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് സംസ്ഥാനത്തെ ഡിജിപിക്ക് പരാതി നല്‍കി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലാണ് ബാങ്ക് പരാതി നല്‍കിയത്.

മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ ആരോപണം. എന്നാല്‍ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണമെന്നാണ് ലോണെടുത്തവര്‍ പറയുന്നത്.

ബാങ്കിന്റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തത്. 2020-23 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടര്‍ന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും പൊലീസ് കേസെടുത്തത്

You might also like