
ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് വത്തിക്കാൻ
ന്യൂയോർക്ക്: ലോകമെമ്പാടും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് വത്തിക്കാൻ. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയും രാജ്യാന്തര ബന്ധങ്ങൾക്ക് ഉത്തരവാദിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ ആണ് ഈ ആവശ്യം ഉന്നയിച്ചത്.
ലോകതലത്തിൽ ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന വിഭാഗം ക്രൈസ്തവർ തന്നെയാണെന്നും എന്നാൽ അവരുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
