സൗദി അറേബ്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങള്‍ വരുന്നു

0

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങള്‍ വരുന്നു. നവംബര്‍ ഒന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് അല്ലെങ്കില്‍ നാര്‍ക്കോട്ടിക് പദാര്‍ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്ക് പ്രത്യേക ക്ലിയറന്‍സ് പെര്‍മിറ്റ് നിര്‍ബന്ധമാക്കും. ഇവ രജിസ്റ്റര്‍ ചെയ്യേണ്ടിയും വരും.

യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് മരുന്നുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രയ്ക്ക് മുന്‍പ് cds.fada.gov.sa എന്ന ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പുതിയ നിയമം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുക. മയക്കുമരുന്ന് നിയന്ത്രണം ശക്തമാക്കാനും രാജ്യത്തിന്റെ പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് നടപടി.

മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും മയക്ക് മരുന്നുകളും നിരീക്ഷിക്കുന്നത് എളുപ്പമാക്കാന്‍ ഇത് സഹായിക്കും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്

You might also like