വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം

0

ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കൽ, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ് വ സ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവയാണ് സ്‌കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്‌കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്‌കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപ സ്‌കോളർഷിപ്പ് തുകയും പ്രശസ്തിപത്രവും നൽകും. യു.പി. വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിൽ: 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകുക.

You might also like