
300 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് 8.87 കോടിയുടെ നിധി; അത്യപൂര്‍വ കണ്ടെത്തല്‍ ഫ്ലോറിഡ തീരത്ത്
ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള ‘ട്രെഷർ കോസ്റ്റ്’ എന്നറിയപ്പെടുന്ന കടല്‍ ഭാഗത്ത്, ഏകദേശം 300 വർഷം മുമ്ബ് തകർന്ന ഒരു സ്പാനിഷ് കപ്പലില്‍ നിന്ന് വൻ നിധിശേഖരം കണ്ടെത്തി.
1715-ല്‍ മുങ്ങിപ്പോയ കപ്പലില്‍ നിന്നാണ് ഏകദേശം 10 ലക്ഷം ഡോളർ (ഏകദേശം 8.87 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന അഞ്ച് സ്വർണ്ണ നാണയങ്ങളും 1,000-ത്തിലധികം വെള്ളി നാണയങ്ങളും ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ കണ്ടെടുത്തത്.
