ഗാസ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിന് സൈനിക സഹായമായി അമേരിക്ക നല്‍കിയത് 2170 കോടി ഡോളര്‍

0

വാഷിങ്ടണ്‍: ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ അതിക്രമിച്ചു കയറി നടത്തിയ അക്രമങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ ആരംഭിച്ച യുദ്ധത്തില്‍ അമേരിക്ക ഇതുവരെ ഇസ്രയേലിന് സൈനിക സഹായമായി 21.7 ബില്യണ്‍ യുഎസ് ഡോളര്‍ (2170 കോടി ഡോളര്‍) നല്‍കിയതായി റിപ്പോര്‍ട്ട്.

യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷത്തിനിടെ ബൈഡന്‍-ട്രംപ് ഭരണകൂടങ്ങളാണ് ഇസ്രയേലിന് ഈ സഹായം നല്‍കിയത്. ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സഹായത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്ക ഏകദേശം 10 ബില്യണ്‍ യു.എസ് ഡോളറിലേറെ ചെലവഴിച്ചതായി പറയുന്നു

You might also like