
ദുബായില്‍ പുതിയ ബിസിനസ് സാധ്യതകള്‍ തുറന്ന് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ
ദുബായില്‍ പുതിയ ബിസിനസ് സാധ്യതകള്‍ തുറന്ന് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. ഫ്രീ സോണ്‍ കമ്പനികള്‍ക്ക് മെയിന്‍ ലാന്റില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള പുതിയ ഉത്തരവ് ഭരണകൂടം പുറത്തിറക്കി. ദുബായിയുടെ വ്യാപാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇത് വഴിവക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയും.
