കൈവിടാതെ കരുതലിന്റെ കരം- ഭക്ഷണവും ആവശ്യവസ്തുക്കളുമൊരുക്കി ഐപിസി കർണാടക സ്റ്റേറ്റ്
ബംഗളുരു: കോവിഡ് രണ്ടാം തരംഗത്തിൽ വിശക്കുന്നവർക്കു ഭക്ഷണവും ആവശ്യവസ്തുക്കളുമൊരുക്കി ആതുരസേവന രംഗത്ത് കർണാടക സ്റ്റേറ്റ് സജീവസാന്നിധ്യമായി മാറുന്നു
ആതുര സേവന രംഗത്ത് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോപ്പ് ഫൌണ്ടേഷനും കർണാടക ഐപിസിയും സംയുക്തമായി ചേർന്നാണ് ഈ പദ്ധതി ഒരുക്കിയത്
നേരത്തെ സുവിശേഷകാർക്കും വിശ്വാസികൾക്കുമായി ആരംഭിച്ച ‘കോവിഡ് സഹായ പദ്ധതിയോടൊപ്പം തന്നെയാണ് അശരണർക്കും നിരാലംബർക്കും രണ്ടാം പദ്ധതിയായ ഭക്ഷ്യ സഹായ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിശക്കുന്നവർക്ക് ആഹാരവും ആവശ്യവസ്തുക്കളുടെ കിറ്റുകളും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ആരംഭിച്ചിരിക്കുന്നത്. പാസ്റ്റർ കെ ജെ തോമസ് ഈ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും