ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വന്‍ ആള്‍നാശവും വരുത്തിയെന്ന വെളിപ്പെടുത്തലുമായി ഡിജിഎംഒ

0

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വന്‍ ആള്‍നാശവും വരുത്തിയെന്ന വെളിപ്പെടുത്തലുമായി ഡിജിഎംഒ. ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘയ് ആണ് പുതിയ വിവരങ്ങള്‍ പങ്കുവച്ചത്. അന്താരാഷ്ട്ര നിയന്ത്രണ രേഖയില്‍ നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്നാണ് രാജീവ് ഘയ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ വിതരണം ചെയ്ത മരണാനന്തര ബഹുമതികളുടെ എണ്ണമുള്‍പ്പെടെ പരാമര്‍ശിച്ചാണ് രാജീവ് ഘയ് സൈന്യത്തിന് ഉണ്ടായ ആള്‍നാശം ചൂണ്ടിക്കാട്ടിയത്. നൂറില്‍ കൂടുതല്‍ മരണാനന്തര ബഹുമതികള്‍ ആണ് പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്തത്. ഇതില്‍ നിന്നും അവര്‍ നേരിട്ട നാശം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like