സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. ശക്തി കൂടിയ ന്യുനമർദം സ്ഥിതി ചെയ്യുന്നതിനാൽ വരും ദിവസങ്ങളിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

You might also like