
തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വ്യോമാക്രമണം
ഗാസ: തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വ്യോമാക്രമണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഇസ്രയേലി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഇസ്രയേല്‍ സൈന്യം പിന്മാറിയ ഗാസയില്‍ ഹമാസ് വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
സാധാരണക്കാരായ പാലസ്തീനികളെ പിടികൂടി പരസ്യമായി വെടിവച്ചു കൊല്ലുന്നത് പതിവാണ്. ഹമാസ് സമാധാനക്കരാര്‍ ലംഘനം നടത്തുകയാണെന്നും തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍
