രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വൻ ഗതാഗത നിയന്ത്രണം.

0

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പ്. നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡുകളിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു കേരളത്തിലെത്തുന്നത്. രാജ്യത്തിൻ്റെ പ്രഥമ പൗരയുടെ സുരക്ഷ സംബന്ധിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 11 മണി മുതൽ ശംഖുംമുഖം- ആൾസെയിൻറ്സ്-ചാക്ക–പേട്ട-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾ‍‍ഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും,വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‍കോളേജ് റോഡിലും നിയന്ത്രണമുണ്ട്. കവടിയാർ – കുറവൻകോണം – പട്ടം – കേശവദാസപുരം – ഉള്ളൂർ – ആക്കുളം – കുഴിവിള – ഇൻഫോസിസ് – കഴക്കൂട്ടം – വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി

You might also like