
ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ
ന്യൂഡല്‍ഹി: ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ. വായു ഗുണ നിലവാര സൂചിക വളരെ മോശം വിഭാഗത്തിൽ തുടരുന്നു.ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്. മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് ഡൽഹി സർക്കാർ. ഈ മാസം 24,26 തീയതികൾക്കിടയിൽ കൃത്രിമ മഴ പെയ്യിക്കാൻ ആണ് സർക്കാറിന്റെ നീക്കം. അതേസമയം, മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശിച്ചു.
