ആളില്ലാ യുദ്ധ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

0

ന്യൂഡല്‍ഹി: ആളില്ലാ യുദ്ധ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ ആര്‍ച്ചര്‍ ( Archer-NG) എന്ന മീഡിയം അള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സാണ് കര്‍ണാടകയിലെ ചിത്ര ദുര്‍ഗയിലുള്ള എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.

നാല്‍പത്തഞ്ച് മിനിറ്റ് നീണ്ട പരീക്ഷണ പറക്കലില്‍ ആര്‍ച്ചല്‍ സാങ്കേതികമായി ലക്ഷ്യമിട്ട ലക്ഷ്യങ്ങള്‍ വിജയകരമായി മറികടന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഭാഗമായ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് ആര്‍ച്ചറിനെ വികസിപ്പിച്ചത്.

നിര്‍ദ്ദിഷ്ട റണ്‍വേയില്‍ നിന്ന് പറന്നുയരുക, സുരക്ഷിതമായി സ്വയം ലാന്‍ഡ് ചെയ്യുക, ലക്ഷ്യമിട്ട ഉയരത്തിലേക്ക് എത്തി പറക്കുക തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ പറക്കലില്‍ പരിശോധിച്ചത്. നിലവിലെ ടെസ്റ്റുകളെല്ലാം ആര്‍ച്ചര്‍ എന്‍.ജി വിജയകരമായി മറികടന്നു. ഇതിന്റെ ഫ്ളൈറ്റ് ഡാറ്റാ ടെലിമെട്രി വിവരങ്ങള്‍ പ്രകാരം സെന്‍സറുകളുടെ പ്രവര്‍ത്തനം, എന്‍ജിന്‍ കാര്യക്ഷമത, വിമാനത്തിന്റെ സ്ഥിരത എന്നിവയെല്ലാം തൃപ്തികരമായിരുന്നു

You might also like