ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിച്ചേക്കും; സൂചന നല്‍കി ഡിജിസിഎ

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കിന്റെ ഉപയോഗം നിരോധിച്ചേക്കും. ഞായറാഴ്ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാന താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കില്‍ നിന്നും തീ ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നീക്കം.

കാബിന്‍ ക്രൂവിന്റെ സമയോചിതമായ ഇടപെടലില്‍ വലിയൊരു അപകടം ഒഴിവായി. എന്നാല്‍, യാത്രക്കാരുടെ പക്കലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് തീ പടരാനുള്ള സാധ്യത ചര്‍ച്ചയായി. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാമെന്നും ആശങ്ക ഉയര്‍ന്നു.

ഇതോടെ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകള്‍ ഡിജിസിഎ ആരംഭിച്ചു. ഇത്തരം അപകട സാധ്യതകള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ പവര്‍ ബാങ്ക് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐയുടെ തീരുമാനം

You might also like