ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു

0

ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു. ഫേസ്ബുക്കിലേതു പോലെ ഇനി വാട്‌സ്ആപ്പിലും കവര്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഈ ഫീച്ചര്‍ നേരത്തെ ലഭ്യമായിരുന്നു. ഇനി മുതല്‍ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് ലഭിക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിംഗ്‌സിലേക്ക് പോയി ഏത് ഫോട്ടോയും കവര്‍ ഇമേജായി അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലിലെന്നപോലെ ഈ ഫോട്ടോ നിങ്ങളുടെ പ്രൊഫൈലിന്റെ മുകളിലായി കാണാന്‍ സാധിക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചറിനൊപ്പം കവര്‍ ഫോട്ടോ ആരൊക്കെ കാണണമെന്നും നമുക്ക് തീരുമാനിക്കുള്ള സംവിധാനവുമുണ്ട്. സ്റ്റാറ്റസ് അല്ലെങ്കില്‍ പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്നതു പോലെ Everyone, My Contacts, Nobody തുടങ്ങിയ ഓപ്ഷന്‍സ് ഇവിടെയുമുണ്ടാകും

You might also like