സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന വസന്ത (77) ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചത്. ഇവര്‍ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സോഡിയം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വീടുവിട്ട് അധികം പുറത്തുപോകാത്ത ആളാണ് വസന്തയെന്ന് പ്രദേശവാസികള്‍ പറയുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 31 ആയി

You might also like