ക്രിസ്മസ് പരീക്ഷ തിരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം

0

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തിരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം. ഡിസംബര്‍ 15 ന് പരീക്ഷ തുടങ്ങി 23 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈം ടേബിള്‍ ബാധകമാക്കിയിരിക്കുന്നത്.

ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 17 വരെയാണ് പരീക്ഷകള്‍ നടക്കുക. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ഡിസംബര്‍ 9,11 തിയികളിലെ വോട്ടെടുപ്പ്, 13 ന് നടക്കുന്ന വോട്ടെണ്ണല്‍ എന്നിവ പരിഗണിച്ചാണ് തിയതിയില്‍ മാറ്റം വരുത്തിയത്.

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പരീക്ഷ കഴിഞ്ഞ് ഡിസംബര്‍ 24 ന് സ്‌കൂള്‍ അടയ്ക്കും

You might also like