ഇന്ത്യക്കാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാന്‍

0

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാന്‍. മനുഷ്യക്കടത്തും തട്ടിക്കൊണ്ട് പോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് വിസാരഹിത പ്രവേശനം ഇറാന്‍ അവസാനിപ്പിച്ചത്. ഈ മാസം 22 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

നവംബര്‍ 22 ന് ശേഷം ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വിസ എടുക്കേണ്ടി വരും. സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഇളവ് ആണ് നിലവില്‍ ഇറാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാകണം യാത്രയെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു

You might also like