കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

0

ഏതാനും ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. പതിയെ വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ നല്‍കി. കഴിഞ്ഞ ദിവസം കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ ഈ സിസ്റ്റം അറബിക്കടലിലെത്തും. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാകും അടുത്ത ദിവസം ന്യൂനമര്‍ദമുണ്ടാകുക.

You might also like