എറണാകുളം : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷൻ നവംബർ 27 മുതൽ 30 ഞായർ വരെ എരമല്ലൂർ എൻ.എച്ച് 66 ന് സമീപമുള്ള റ്റി.പി.എം. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
2026 ലെ കേരളത്തിലെ റ്റി.പി.എം സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക് തുടക്കവും പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ ളുടെ പ്രകാശനവും എറണാകുളം കൺവൻഷനിൽ നടക്കും.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 26 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ്, അസിസ്റ്റന്റ് സെന്റർ പാസ്‌റ്റർ സജി ജോസഫ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.