2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും

0

ഗ്ലാസ്ഗോ: 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ബുധനാഴ്ച നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ജനറല്‍ അസംബ്ലിക്ക് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പ് കൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

You might also like