
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്താൻ ഒരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തി 2 ആഴ്ചയ്ക്കകം വിവരം നൽകാൻ സർക്കാർ സ്ഥാപനങ്ങൾക്ക് സിവിൽ സർവീസ് കമ്മിഷൻ അന്ത്യശാസനം നൽകി. സർക്കാർ വകുപ്പ് മേധാവികൾ, സൂപ്പർവൈസർ തുടങ്ങി എല്ലാ തസ്തികകളിലും ജോലി ചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധനാ വിധേയമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി പറഞ്ഞു.
