
ആണവ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം; ‘ശാന്തി’ ബില്‍ പാസാക്കി ലോക്സഭ
ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിതുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള സസ്റ്റെയ്നബിള്‍ ഹാര്‍നസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ (SHANTI) ബില്‍ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. അറ്റോമിക് എനര്‍ജി ആക്ട് 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് 2010 ബില്ലുകള്‍ക്ക് പകരമായാണ് പുതിയ ബില്‍.
ആണവ നിലയങ്ങളും റിയാക്ടറുകളും നിര്‍മിക്കാന്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു എന്നതാണ് ബില്ലിലെ പ്രധാന മാറ്റം. ഇതുവരെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ആണവ നാശനഷ്ടങ്ങള്‍ക്ക് പ്രായോഗികമായ ഒരു സിവില്‍ ബാധ്യത സംവിധാനം ഉണ്ടാക്കുന്നതിനും ആണവോര്‍ജ് റെഗുലേറ്ററി ബോര്‍ഡിന് നിയമപരമായ പദവി നല്‍കാനും ബില്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു
