സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും

0

മസ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് വ്യാഴാഴ്ച നടന്നത്.

പുതിയ കരാര്‍ വിപണി പ്രവേശനം മെച്ചപ്പെടുത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായ ബുധനാഴ്ചയാണ് മോഡി ഒമാനിലെത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോഡിയെ സുല്‍ത്താന്‍ ഹൈത്തം മസ്‌കറ്റിലെ അല്‍ബറക്ക പാലസില്‍ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷത്തെ പൂര്‍ത്തീകരണം ഉഭയകക്ഷി പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും കണക്കാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്‌വാള്‍ പറഞ്ഞു

You might also like