കരുതലോടെ ഇന്ത്യ: ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശിന്റെ പ്രകോപനം തുടരുന്നു

0

ന്യൂഡല്‍ഹി: കരയിലും കടലിലും ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്. ഇരുരാജ്യങ്ങളും തമ്മില്‍ രണ്ട് മാസമായി ബംഗാള്‍ ഉള്‍ക്കടലില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന അസാധാരണ രീതി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേനയുടെ പട്രോളിങ് ബോട്ട് 16 മത്സ്യത്തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യന്‍ ട്രോളറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അത് മറിയുകയുണ്ടായി. കൂടാതെ രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ജലാതിര്‍ത്തിയിലേക്ക് പ്രവേശിച്ച രണ്ട് ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയും അനധികൃതമായി ശേഖരിച്ചിരുന്ന മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടയിലാണ് കടലിലും ഇത്തരം സംഭവ വികാസങ്ങള്‍ നടക്കുന്നത്. ഷെയ്ഖ് ഹസീന ഭരണകൂടം വീണതിന് ശേഷം, മുഹമ്മദ് യൂനുസിന്റെ കീഴിലെത്തിയ ബംഗ്ലാദേശ്, ഇന്ത്യയുടെ പിന്‍വാതില്‍ എന്നറിയപ്പെടുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്

You might also like