ചന്ദ്രനിൽ താവളം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക

0

ചന്ദ്രനിൽ അമേരിക്ക സ്ഥാപിക്കാനൊരുങ്ങുന്ന താവളത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ. വിശദമായ പദ്ധതിയുമായി നാസ മുന്നോട്ട് പോകുകയാണെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ബഹിരാകാശത്ത് അമേരിക്കയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന നിർണായക പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ ബഹിരാകാശ നയത്തിൽ സുപ്രധാന സ്ഥാനമാണ് ലൂണാർ ബേസ് പദ്ധതിക്കുള്ളതെന്ന് ഐസക്മാൻ വെളിപ്പെടുത്തി. ഭാവിയിലെ ബഹിരാകാശ പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കുന്നത് ഈ താവളം ആയിരിക്കും. ബഹിരാകാശ ഗവേഷണത്തിന്റെ നേതൃസ്ഥാനം അമേരിക്കയ്ക്ക് തന്നെയാവണം എന്ന ലക്ഷ്യത്തോടെയാണ് നാസ മുന്നേറുന്നത്.

You might also like