കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്തരാജ്യങ്ങളുടെ വീസ അപേക്ഷകളിലും തുടർനടപടികൾ നിർത്തലാക്കുമെന്ന് ബ്രിട്ടന്‍

0

ലണ്ടൻ∙ അനധികൃത കുടിയേറ്റക്കാർക്കെതിരെയും വിദേശ ക്രിമിനലുകൾക്കെതിരെയുമുള്ള നടപടികൾ ബ്രിട്ടൻ കടുപ്പിക്കുമ്പോൾ അതുമായി സഹകരിക്കാത്ത രാജ്യങ്ങൾക്ക് വീസ വിലക്ക്. ഹോം സെക്രട്ടറി ഷബാന മഹ്മൂദാണ് ട്രംപിന്റെ മാതൃകയിൽ വിദേശ രാജ്യങ്ങളെ വിരട്ടുന്ന നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി) ആണ് ബ്രിട്ടന്റെ ഈ നടപടിക്ക് ഇരയായ ആദ്യത്തെ രാജ്യം. അനധികൃതമായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത പക്ഷം അവിടെനിന്നുള്ള എല്ലാത്തരം വീസ അപേക്ഷകളിലും തുടർനടപടികൾ നിർത്തലാക്കുമെന്നാണ് ഷബാനയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് മാത്രമല്ല, നടപടിയും അവർ ഉടനടി ആരംഭിച്ചു.

You might also like