സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്‍ 2021 യുവജന വര്‍ഷമായ് പ്രഖ്യാപിച്ചു
യുകെ: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌റ്റോലിക് വിസിറ്റേഷന്‍ 2021 മെയ് 22 മുതല്‍ 2022 മെയ് 22 വരെ യുവജന വര്‍ഷം ആയി പ്രഖ്യാപിച്ചു. `MISSIO` എന്ന പേരാണ് യുവജന വര്‍ഷത്തിന് നല്‍കിയിരിക്കുന്നത്.
ഈശോയെ കൂടുതല്‍ അറിയുക, കൂടുതല്‍ സ്നേഹിക്കുക, കൂടുതല്‍ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എസ്‌എംവൈഎം യൂറോപ്പ്, ആപ്തവാക്യമായ് സ്വീകരിച്ചിരിക്കുന്നത് ‘പരിശുദ്ധല്‍മാവ് നിങ്ങളുടെ മേല്‍ വന്നു കഴിയുമ്ബോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനും സമരിയയിലും ഭൂകിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും’ (അപ്പ. പ്ര. 1:8 ര്‍) എന്ന വചനമാണ്.
സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജന വര്‍ഷം ഉത്ഘാടനം ചെയ്യും. മെയ് 22 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ( ജിഎംടി/ 5 മണി (CET) സൂം ഫ്ലാറ്റ് ഫോമില്‍ നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാശ്ശേരി, യൂറോപ്പ് അപസ്‌റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, എസ്‌എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ.ജേക്കബ് ചക്കാത്തറ എന്നിവര്‍ സംസാരിക്കും.
യൂറോപ്പിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള 400 ല്‍ പരം യുവജനങ്ങളും എസ്‌എംവൈഎം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡയറക്ടര്‍മാരും, വൈദികരും ആനിമേറ്റേഴ്സും ഒരുമിച്ചുകൂടുന്ന സൂം മീറ്റിങ്ങിനായ് വിവിധ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
യുവജനവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷത്തില്‍ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും നല്ല ദിശാബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുവാനുംഎല്ലാ ഇടവകകളിലും മിഷന്‍ സെന്‍്ററുകളിലും യുവജനശുശ്രൂഷയെ ബലപെടുത്താനുള്ള വിവിധ കര്‍മ്മ പരിപാടികളാണ് എസ്‌എംവൈഎം യൂറോപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ അറിയിച്ചു.
കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികളുമായി യൂറോപ്പിലുള്ള യുവജനങ്ങളെ സജീവമാക്കാന്‍ SMYM യൂറോപ്പ്നു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. യുവജനങ്ങളെ നയിക്കുവാന്‍ നിയുക്തരായ ആനിമേറ്റര്‍ന്മാരെ ഒരുക്കുവാന്‍ കംപാനിയന്‍ എന്ന പേരില്‍ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.
ഈ കാലഘട്ടത്തില്‍ യുവ ജനങ്ങള്‍ വിശ്വാസ മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരിഹാരമായി `ഫെയ്ത്ത് ഹബ്` എന്ന പ്രോഗ്രാം ഫെബ്രുവരി 27 മുതല്‍ എല്ലാ മാസത്തിലും zoom പ്ലാറ്റഫോംമിലു നടത്തിവരുന്നു.
യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനിലെ എല്ലാവരുടേയും ശ്രദ്ധയും താല്പര്യവും പ്രവര്‍ത്തനവും ഈ വര്‍ഷം യുവജനങ്ങള്‍ക്കായ് നല്‍കണമെന്ന് വിശ്വാസികള്‍ക്കായ് നല്‍കിയ സര്‍ക്കുലറില്‍ ബിഷ്പ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആവശ്യപ്പെട്ടു.