
ആപ്പിളിന് വന്‍ കുതിപ്പ്: ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത് 5000 കോടി ഡോളറിന്റെ ഐഫോണ്‍
മുംബൈ: ആപ്പിള്‍ ഐഫോണിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 5000 കോടി ഡോളര്‍ പിന്നിട്ടതായി റിപ്പോര്‍ട്ട്. 2021-22 ല്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങി 2025 ഡിസംബര്‍ വരെയുള്ള കാലത്തെ മൊത്തം കയറ്റുമതിയുടെ മൂല്യമാണിത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലെ കയറ്റുമതിയുടെ മൂല്യം ഏകദേശം 1600 കോടി കടന്നു. ഈ സാമ്പത്തിക വര്‍ഷം മൂന്ന് മാസം കൂടി അവശേഷിക്കേയാണ് ഈ നേട്ടമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്വകാര്യ മേഖലയിലെ തൊഴില്‍ ദാതാവാണ് ആപ്പിള്‍. കേന്ദ്രത്തിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (PLI) ആണ് ആപ്പിളിന് നേട്ടമായത്.
പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ ആപ്പിള്‍ നിര്‍മാണം ആരംഭിച്ചതിന് ശേഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ ആകെ മൂല്യം 5000 കോടി കവിഞ്ഞതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയില്‍ അഞ്ച് ഐഫോണ്‍ അസംബ്ലി പ്ലാന്റുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം ടാറ്റ ഗ്രൂപ്പിന്റേതും രണ്ടെണ്ണം ഫോക്‌സ്‌കോണിന്റെതുമാണ്. ഇന്ത്യയുടെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനവും ഐഫോണുകളാണ്. മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകള്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി വിഭാഗമായി ഉയരുകയും ചെയ്തു. 2015 ല്‍ ഇന്ത്യയുടെ കയറ്റുമതി ഇനങ്ങളില്‍ 167-ാം സ്ഥാനത്തായിരുന്നു സ്മാര്‍ട്ട്‌ഫോണുകള്‍
