
കോടതി നടപടികളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ണമായും കടലാസ് രഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി
കൊച്ചി: കോടതി നടപടികളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ണമായും കടലാസ് രഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്. കടലാസ് ഉപയോഗം വന്‍തോതില്‍ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യല്‍ ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് അദേഹം പറഞ്ഞു.
പ്രീ-ട്രയല്‍ ഘട്ടങ്ങള്‍, തെളിവുകള്‍ രേഖപ്പെടുത്തല്‍, ഇടക്കാല ഉത്തരവുകള്‍, അന്തിമ വിധിന്യായം എന്നിവയുള്‍പ്പെടെ കോടതി നടപടികളുടെ എല്ലാ ഘട്ടങ്ങളും ഇനി ഡിജിറ്റല്‍ രൂപത്തിലായിരിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഡാറ്റാ സുരക്ഷ ഉറപ്പാക്കാനായി ഹൈക്കോടതിയുടെ ഐടി വിഭാഗം നേരിട്ടാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്
