
ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാ
കരിപ്പൂര്‍: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട സ്‌പൈസ് ജെറ്റ് വിമാനം തുടര്‍ച്ചയായി റദ്ദാക്കിയതാണ് യാത്രക്കാരെ വലച്ചത്. ഇതോടെ 180 യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
തിങ്കളാഴ്ച രാത്രി 11.50 ന് ദുബായിലേക്ക് പോകേണ്ട സ്‌പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ ബഹളം വെച്ചതോടെ വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
രാവിലെ 10.30 ന് പുറപ്പെടുമെന്ന് അറിയിച്ച പ്രകാരം യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് വിമാനം റദ്ദാക്കുകയായിരുന്നു
