സൗദിയ റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു

0

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി വിമാന കമ്പനിയായ സൗദിയ റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയ്ക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ എട്ട് സര്‍വീസുകളാകും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇതോടെ ഇന്ത്യയില്‍ സൗദിയ സര്‍വീസ് നടത്തുന്ന ഏഴാമത്തെ നഗരമായി കോഴിക്കോട് മാറും.

You might also like