
സിറിയയില്‍ വൻ അമേരിക്കൻ വ്യോമാക്രമണം; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കൻ സേന വൻ വ്യോമാക്രമണം നടത്തി.
ഞായറാഴ്ച അർധരാത്രിയോടെ നടന്ന ഈ മിന്നലാക്രമണത്തില്‍ നിരവധി ഭീകരതാവളങ്ങള്‍ തകരുകയും ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം പല്‍മൈറയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ മൂന്ന് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് യുഎസ് ഈ നടപടി സ്വീകരിച്ചത്.
