
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ‘സേവാ തീര്‍ത്ഥ്’ എന്ന സമുച്ചയത്തിലേക്ക് ഈ ആഴ്ച തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റിയേക്കും.
ജനുവരി 14 ന് മകര സംക്രാന്തി ദിനത്തില്‍ ഈ മാറ്റം നടപ്പിലാക്കാനാണ് പദ്ധതി. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവയ്ക്കായാണ് പുതിയ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. മൂന്നിനും പ്രത്യേകം കെട്ടിടങ്ങള്‍ ലഭിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന് ‘സേവാ തീര്‍ത്ഥ്-1’ എന്നായിരിക്കും പേര്. ‘സേവനം’ എന്ന പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വര്‍ക്ക്‌സ്‌പേസുകളും ആചാരപരമായ മുറികളും ഇവിടെയുണ്ട്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് മുതല്‍ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ ആ കാലഘട്ടത്തിന് അന്ത്യമാകും
