
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് രാവിലെ 10:17 ന് കുതിച്ചുയര്‍ന്ന റോക്കറ്റ് പിന്നീട് മൂന്നാം ഘട്ടത്തില്‍ പ്രശ്‌നം നേരിടുകയും വിക്ഷേപണ പാതയില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് പിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെടുന്നത്. ഐഎസ്ആര്‍ഒയുടെ 2026-ലെ ആദ്യ വിക്ഷേപണമായിരുന്നു ഇത്.
‘പിഎസ്എല്‍വി-സി 62 ദൗത്യം മൂന്നാം ഘട്ടത്തില്‍ പ്രശ്നം നേരിട്ടു. വിശദമായ പരിശോധന തുടങ്ങി’ -ഇതാണ് ഐഎസ്ആര്‍ഒ ഔദ്യോഗികമായി എക്‌സിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി
