
ഇറാനിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്ന് ഇറാനിലെ യു.എസ് എംബസി
വാഷിങ്ടണ്‍: ഇറാനിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്ന് ഇറാനിലെ യു.എസ് എംബസി. ഇറാനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇറാനിലുള്ള അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ആക്രമണ സാധ്യതയുള്ളതിനാല്‍ അമേരിക്കക്കാര്‍ ഇറാന്‍ വിടണമെന്നുമാണ് മുന്നറിയിപ്പ്. ഇറാന്‍ ഭരണകൂടം സുരക്ഷാ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കന്‍ എംബസി നിര്‍ദേശവുമായി രംഗത്തെത്തിയത്.
ഇറാനില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ജനുവരി 16 വരെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എംബസി അറിയിച്ചു
