
തെരുവുനായ നിയന്ത്രണത്തില്‍ കര്‍ശന നിലപാടുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തില്‍ കര്‍ശന നിലപാടുമായി സുപ്രീം കോടതി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കോ വയോധികര്‍ക്കോ പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
നായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കും ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ആഗ്രഹമുള്ളവര്‍ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത് ചെയ്യണം. പൊതുസ്ഥലങ്ങളില്‍ നായ്ക്കള്‍ അലഞ്ഞുതിരിയുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതും അനുവദിക്കാനാവില്ല. ഒമ്പത് വയസുള്ള ഒരു കുട്ടിയെ നായ ആക്രമിച്ചാല്‍ അതിന് ആരാണ് മറുപടി പറയുകയെന്നും കോടതി ചോദിച്ചു
