അമേരിക്കയിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി.

0

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ ‘റിയൽ ഐഡി’ (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45 ഡോളർ (ഏകദേശം 3,700 രൂപ) ‘ടി.എസ്.എ കൺഫേം ഐഡി’ (TSA ConfirmID) ഫീസായി നൽകണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

18 വയസ്സിന് മുകളിലുള്ള, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത എല്ലാ യാത്രക്കാരും ഈ തുക അടയ്ക്കണം.ഒരിക്കൽ അടയ്ക്കുന്ന ഫീസ് 10 ദിവസത്തെ യാത്രകൾക്ക് സാധുവായിരിക്കും.

യാത്രയ്ക്ക് മുൻപായി Pay.gov വഴി പണമടച്ച് അതിന്റെ രസീത് കൈവശം വെക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, പേപാൽ, വെന്മോ എന്നിവ വഴി പണമടയ്ക്കാം

You might also like