പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്ക്കരണ തോത് ഉയര്‍ത്തി സൗദി

0

പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്ക്കരണ തോത് ഉയര്‍ത്തി സൗദി അറേബ്യ. മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളിലെ സ്വദേശിവത്ക്കരണ തോത് 60 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് നിയമം നടപ്പിലാക്കി തുടങ്ങും. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവത്ക്കരണ തോത് ഉയര്‍ത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം മാര്‍ക്കറ്റിങ്, സെയില്‍സ് തസ്തികകളില്‍ ഇനി മുതല്‍ 60 ശതമാനമായിരിക്കും സ്വദേശിവത്ക്കരണ നിരക്ക്.

You might also like