
ശക്തമായ സൗര വികിരണ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര വികിരണ കൊടുങ്കാറ്റ് (Solar Radiation Storm) ഭൂമിയിലേക്ക് എത്തുന്നതായി യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ കീഴിലുള്ള ശാസ്ത്രീയ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍.ഒ.എ.എ) മുന്നറിയിപ്പ്.
2003 ന് ശേഷമുള്ള ഏറ്റവും തീവ്രമായ സൗര വികിരണ കൊടുങ്കാറ്റ് സാറ്റലൈറ്റ് വിനിമയ സംവിധാനങ്ങളെയും അന്താരാഷ്ട്ര വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല
