
മലയാളി കുടുംബം സഞ്ചരിച്ച കാർ സൂറത്തിൽ അപകടത്തിൽ പെട്ടു: ഒരു മരണം
ചെങ്ങന്നൂർ : മലയാളി കുടുംബം സഞ്ചരിച്ച കാർ സൂറത്തിൽ അപകടത്തിൽ പെട്ടു. ചെങ്ങന്നൂർ സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാസിക്കിലുള്ള ബന്ധുക്കൾ സൂറത്തിലേക്ക് തിരിച്ചു. അപകടവിവരം അറിഞ്ഞ ഉടനെ കേരളാ സമാജം സൂറത്തിന്റെ അംബോളി, മാണ്ഡവി , ബാർഡോളി എന്നിവിടങ്ങളിലെ പ്രവർത്തകർ മാണ്ഡവി , ബാർഡോളി ഹോസ്പിറ്റലുകളിൽ എത്തി വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു. സംസ്‍കാരം 29/01/26 വ്യാഴം കേരളത്തിൽ നടത്തും.
