നിപ ഭീതി: നൂറോളം പേര്‍ നിരീക്ഷണത്തില്‍; വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

0

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അഞ്ച് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. രോഗം പടരാതിരിക്കാന്‍ തായ്ലന്‍ഡ്, നേപ്പാള്‍, തായ് വാന്‍ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും പനി പരിശോധിക്കാനും നിര്‍ദേശമുണ്ട്.

പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചതോടെ രോഗിയുമായി ബന്ധമുണ്ടായിരുന്ന നൂറിലേറെ പേരാണ് ക്വാറന്റൈനില്‍ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിശോധനയില്‍ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിപ്പിച്ചത്.

തായ്ലന്‍ഡിലെ പ്രധാന വിമാനത്താവളങ്ങളായ സുവര്‍ണഭൂമി, ഡോണ്‍ മുവാങ്, ഫുക്കറ്റ് എന്നിവിടങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിങ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്

You might also like